പ്രശസ്ത നോവലിസ്റ്റ് ജോണ്‍ ലി കാരി അന്തരിച്ചു

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റ് ജോണ്‍ ലി കാരി (89)അന്തരിച്ചു. ചാരനോവലുകളിലൂടെ പ്രശസ്തനായ അദ്ദേഹം ഞായറാഴ്ച ബ്രിട്ടനിലെ കോണ്‍വാളിൽ വച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഏജന്റാണ് വാർത്ത പുറത്തുവിട്ടത്.

ബ്രിട്ടന്‍ ഇന്റലിജന്റ്‌സ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന കാരി പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. 1950 കളിലും 60 കളിലുമാണ് അദ്ദേഹം ഇന്റലിജൻസിൽ പ്രവർത്തിച്ചത്. ഇതുവരെ 25 നോവലുകളും ഒരു ഓർമക്കുറിപ്പും പുറത്തിറക്കി. സ്വന്തം അനുഭവങ്ങളും ഫിക്ഷനും സമന്വയിപ്പിച്ച് അദ്ദേഹം എഴുതിയ നോവലുകകൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ദി സ്പൈ ഹൂ കം ഇൻ ഫ്രം ദി കോൾഡാണ് അദ്ദേഹത്തെ ലോകപ്രശസ്കതനാക്കുന്നത്. ശീത സമര കാലത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. ടിങ്കര്‍, ടെയ്‌ലര്‍, സോള്‍ജിയര്‍ സ്‌പൈ, സ്‌പൈ ഹു കെയിം ഫ്രം ദ കോള്‍ഡ്, ദ നൈറ്റ് മാനേജര്‍ എന്നിവയാണ് പ്രധാന കൃതികള്‍.