വിജയ് മല്യയുടെ ഫ്രാന്‍സിലുള്ള 14 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

പാരീസ്: ഇന്ത്യയില്‍ നിന്ന് ​ വായ്​പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്​തി കണ്ടുകെട്ടി. ഫ്രാൻസിലെ എഫ്​.ഒസി.എച്​ 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ കണ്ടുകെട്ടിയത്​.

ഇഡിയുടെ നിർദേശപ്രകാരം ഫ്രാൻസിലെ അന്വേഷണ ഏജൻസിയുടേതാണ്​ നടപടി. ഇതുവരെ വിജയ് മല്യയുടെ 11,000 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയെന്ന് ഇ.ഡി അറിയിച്ചു.

കിങ്​ ഫിഷർ എയർലൈൻസിനെതിരെ സി.ബി.ഐ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ ഇ.ഡിയുടെ നടപടി. 2016 ജനുവരിയിൽ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവുണ്ടായിരുന്നു.