പ്രീമിയർ ലീഗിൽ ആഴ്​സനൽ പരാജയപ്പെട്ടത് പരിഹസിച്ചയാളെ ആരാധകർ കല്ലുകൊണ്ട് അടിച്ചുക്കൊന്നു

നെയ്റോബി: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ വോൾവ്​സിനോ​ട്​ പരാജയപ്പെട്ടതിന്​​ പരിഹസിച്ചയാളെ ആഴ്​സനൽ ആരാധകർ കല്ലുകൊണ്ട്​ അടിച്ചുക്കൊന്നു. കെനിയയിലെ കിനാംബ സെൻററിലാണ്​ സംഭവം.

ഞായറാഴ്​ച രാത്രി ഒരു സംഘമാളുകൾ ബാറിലിരുന്ന്​ ടി.വിയിൽ തത്സമയ മത്സരം കണ്ടുകൊണ്ടിരിക്കെയായിരുന്നു സംഭവം. ആഴ്​സനലിൻ്റെ തോൽവിയെ പരിഹസിച്ച മധ്യവയസ്​കനെ ആരാധകർ കല്ലുകൊണ്ട്​ തലക്കടിക്കുകയായിരുന്നു.

ബാറിനുസമീപത്തെ പെട്രോൾ പമ്പിനുസമീപത്ത്​ നിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​. സാക്ഷിമൊഴിയിൽ നിന്നാണ്​ മരണകാരണം കണ്ടെത്തിയത്​. പ്രതികൾക്കായി പൊലീസ്​ ​തെരച്ചിൽ ഊർജ്ജിതമാക്കി.

ഞായറാഴ്​ച നടന്ന മത്സരത്തിൽ വോൾവ്​സിനോട്​ 2-1നാണ്​ ആഴ്​സനൽ പരാജയപ്പെട്ടത്. 10 മത്സരങ്ങളിൽ നിന്നും അഞ്ച്​ തോൽവിയടക്കം 13 പോയൻറുമായി ലീഗിൽ 14ാം സ്ഥാനത്താണ്​ ആഴ്​സനൽ.