“പാ​ൻ​ഡെ​മി​ക് ” ; ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ‘മഹാമാരി’ അറിയാൻ

ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെ​റി​യം വെ​ബ്സ്റ്റ​ർ ഡി​ക്‌​ഷ​ന​റി​യു​ടെ ഓ​ൺ​ലൈ​ൻ പ​തി​പ്പി​ൽ ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ തി​ര​യ​പ്പെ​ട്ട വാ​ക്ക് ‘പാ​ൻ​ഡെ​മി​ക് (pandemic)’ ആണ്.

കൊറോണ ലോകത്ത് പിടിമുറുക്കിയതിനിടയിൽ ‘മഹാമാരി’ എന്നർഥമുള്ള ഈ വാക്കിനെപ്പറ്റി കൂടുതലറിയാനാണ് ആളുകൾ ശ്രമിച്ചത്.

ചൈനയിലെ വുഹാൻ ആണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതുന്നത്. മാ​ർ​ച്ച് 11നാണ് കോ​വി‍​ഡി​നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ചത്. ഇതിന് പിന്നാലെയാണ് ആളുകൾ ഈ വാക്കിനൊപ്പം കൂടിയത്.

അസിംപ്റ്റമാറ്റിക്, ക്വാറന്റൈൻ, കൊറോണവൈറസ് തുടങ്ങിയ വാക്കുകളാണ് പാൻഡമിക്കിന് പിന്നാലെ ആളുകൾ കൂടുതൽ അറിയാൻ ശ്രമിച്ച പദങ്ങൾ.

ലാറ്റിൻ, ഗ്രീക്ക് ഭാഷയിൽനിന്ന് ഉത്ഭവിച്ച വാക്കാണ് പാൻഡെമിക്. പ്ലേഗ് ബാധയ്ക്കുശേഷം 1660 മുതലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.