ചൈനക്ക് തിരിച്ചടി; ചൈനയുമായുള്ള വ്യാപാ​രം അ​വ​സാ​നി​പ്പി​ച്ച്‌ ഉ​ത്ത​ര​കൊ​റി​യ

പോം​ഗ്യാം​ഗ്: ചൈനക്ക് തിരിച്ചടിയായി ചൈനയുമായുള്ള വ്യാപാ​രം അ​വ​സാ​നി​പ്പി​ച്ച്‌ ഉ​ത്ത​ര​കൊ​റി​യ. കൊറോണയുടെ പേരി​ല്‍ ചൈ​ന​യു​മാ​യു​ള​ള വാ​ണി​ജ്യ​ബ​ന്ധം പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​ന്‍ കിം ​ജോം​ഗ് ഉ​ന്‍ തീ​രു​മാ​നി​ച്ചു.

ഉ​ത്ത​ര കൊ​റി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​പ​ങ്കാ​ളി​ക്കാ​ണു രാ​ജ്യം വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്നൊ​ന്നും ഉ​ത്ത​ര​കൊ​റി​യ കൂ​ടു​ത​ലാ​യി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നി​ല്ല. ഒ​ക്ടോ​ബ​റി​ല്‍ ചൈ​ന​യി​ല്‍​ നി​ന്ന് 253,000 ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി മാ​ത്ര​മാ​ണ് ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്കു ന​ട​ന്ന​ത്.

അ​തേ​സ​മ​യം ചൈ​ന​യി​ല്‍ കൊറോണ പോസിറ്റീവ് കേ​സു​ക​ള്‍ കു​റ​ഞ്ഞ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത് എ​ന്തി​നെ​ന്നു വ്യ​ക്ത​മ​ല്ല. തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​തി​ര്‍​ത്തി​ക​ളി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്താ​നും ഉ​ത്ത​ര​കൊ​റി​യ തീ​രു​മാ​നി​ച്ച​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.