കാബൂൾ: അഫ്ഗാനിസ്ഥിൽ വിവിധയിടങ്ങളിലായി നടന്ന രണ്ട് ചാവേർ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ആക്രമി സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സൈനിക കേന്ദ്രത്തെയും പ്രവിശ്യ തലവനെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് 31 സൈനികരടക്കം 34 പേർ മരിച്ചത്.
ഗസ്നി പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ 31 സൈനികർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയ വക്താവ് താരിഖ് അര്യനും ആക്രമണം സ്ഥിരീകരിച്ചു.
ദക്ഷിണ അഫ്ഗാനിൽ സുബൽ പ്രവിശ്യ കൗൺസിൽ തലവനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൗൺസിൽ തലവൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.