ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഒരു വിവാഹ വേദിയില്‍ വരനും വധുവിനും ലഭിച്ച സമ്മാനം കണ്ട് ഞെട്ടി സമൂഹമാധ്യമങ്ങള്‍. എകെ 47 തോക്കാണ് ഇവരുവര്‍ക്കും വിവാഹ സമ്മാനമായി ലഭിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായി.
എകെ 47 വരന് സമ്മാനമായി നല്‍കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു സ്ത്രീ സ്റ്റേജിലെത്തി വരന് എകെ 47 സമ്മാനമായി നല്‍കുന്നു. കെട്ടിപിടിച്ച് വിവാഹ മംഗളാശംസകള്‍ നേരുന്നു. 30 സെക്കന്റുള്ള വീഡിയോയില്‍ ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങുന്ന വരനെയും കാണാം.
എകെ 47 വാങ്ങുമ്പോള്‍ ഒരു ഭയവും അവരുടെ മുഖത്ത് കണ്ടില്ല. സന്തോഷത്തോടെയാണ് സമ്മാനം ഏറ്റുവാങ്ങിയത്. വിവാഹസമ്മാനമായി കലഷ്‌നിക്കോവ് റൈഫിള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
രണ്ടുലക്ഷം പേരാണ് മണിക്കൂറുകള്‍ കൊണ്ട് വീഡിയോ കണ്ടത്. നിരവധി കമന്റുകളും എത്തി. പാകിസ്ഥാനില്‍ ഇതൊക്കെ സര്‍വ്വ സാധാരണമാണെന്നാണ് പറയുന്നത്.