ഇവൾ കാത്രീൻ ; ഊണും ഉറക്കവുമില്ലാതെ എട്ട് മാസത്തെ കൊറോണ പോരാട്ടം ; ഒറ്റ ഫോട്ടോയിൽ ലോകം ഞെട്ടി

വാഷിംടണ്‍: ഇവൾ കാത്രീനെന്ന സുന്ദരി, അമേരിക്കയിലെ നഴ്‌സ്. കൊറോണയെന്ന മഹാമാരി ലോകത്തെ വരിഞ്ഞുമുറിക്കിയപ്പോള്‍ സ്വയം മറന്ന് അനേകർക്ക് ആശ്വാസമേകിയ നഴ്സുമാരുടെ ജീവിക്കുന്ന പോരാളി. കൊറോണ തുടങ്ങിയ അന്നുമുതല്‍ ജോലിയുടെ ഇരട്ടി മണിക്കൂര്‍ അവര്‍ ആശുപത്രികളില്‍ ചെലവിടുകയാണ്. സ്വയം മറന്ന് സേവനമനുഷ്ടിച്ച തന്റെ ഇപ്പോഴത്തെ കോലം കാത്രീൻ പുറത്തുവിട്ടത് കണ്ടാൽ ആരും ഞെട്ടിപോകും.

കൊറോണ തുടങ്ങി എട്ടു മാസത്തിനിടയിലെ അനുഭവം പങ്കുവയ്ക്കുകയാണ് ഈ ഒരൊറ്റ ഫോട്ടോയിലൂടെ.
യഥാര്‍ത്ഥത്തില്‍ ദുരിതത്തിലായ ആരോഗ്യപ്രവര്‍ത്തകരുടെ നേർ ചിത്രമാണിത്. രാപകൽ ഭേദമില്ലാതെ അവര്‍ രോഗികളുടെ ജീവന്‍ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്. എത്ര പ്രശംസിച്ചാലും നന്ദി പറഞ്ഞാലും തീരില്ല. എന്നാല്‍, പലയിടത്തും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ട പരിഗണന ലഭിക്കുന്നില്ല.

27 വയസ്സുകാരിയായ നഴ്‌സ് തന്റെ കൊറോണയ്ക്കു മുന്‍പുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. ദയനീയം തന്നെ, ക്ഷീണിച്ച് ഒരു രോഗിയുടെ അവസ്ഥയായതു പോലെ കാണാം. മാസ്‌ക് ധരിച്ചുള്ള പാടുകളും അവരുടെ മുഖത്ത് കാണാം. ഈ സുന്ദരി തന്നെയാണോ ഇതെന്ന് തോന്നിപ്പോകാം. കൊറോണ വാര്‍ഡില്‍ എട്ട് മാസമായി ജോലി ചെയ്തുവരികയാണ് കാത്രീന്‍ എന്ന നഴ്‌സ്.