കോട്ടയം: ജില്ലയിൽ 279 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 276 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 2184 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 118 പുരുഷൻമാരും 129 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 48 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
175 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 3763 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 32546 പേർ കൊറോണ ബാധിതരായി. 28720 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19389 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-47, ഏറ്റുമാനൂർ-20, ചങ്ങനാശേരി-17
പാമ്പാടി, എരുമേലി-10
മുണ്ടക്കയം, പാറത്തോട്, ടി.വിപുരം-9, കുമരകം, അതിരമ്പുഴ, കടപ്ലാമറ്റം, മാടപ്പള്ളി-8, കാഞ്ഞിരപ്പള്ളി-7, ആർപ്പൂക്കര, ഈരാറ്റുപേട്ട, പായിപ്പാട്, തലയോലപ്പറമ്പ്, പനച്ചിക്കാട്-6
പുതുപ്പള്ളി, തിരുവാർപ്പ്, വാകത്താനം, മീനച്ചിൽ-5
നെടുംകുന്നം, കുറവിലങ്ങാട്, വെള്ളാവൂർ-4
കുറിച്ചി,മീനടം, മാഞ്ഞൂർ, കാണക്കാരി, തലപ്പലം-3
രാമപുരം, നീണ്ടൂർ, പാല, വൈക്കം, കൂരോപ്പട, തൃക്കൊടിത്താനം, മണർകാട്, ഭരണങ്ങാനം, അയർക്കുന്നം, കൂട്ടിക്കൽ, പൂഞ്ഞാർ-2
വെച്ചൂർ, കിടങ്ങൂർ, തലയാഴം, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, തിടനാട്, വെള്ളൂർ, ചിറക്കടവ്, ചെമ്പ്, പൂഞ്ഞാർ തെക്കേക്കര-1