ലാഹോര്‍: ഗാന്ധാര ദേശത്തിന്റേതെന്ന് വിശ്വസിക്കുന്ന ഹിന്ദു ക്ഷേത്രം പാക്കിസ്ഥാനില്‍ കണ്ടെത്തി. 1300 വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക്. പാകിസ്ഥാനിലെ സ്വാത്ത് ജില്ലയിലെ ഒരു കുന്നിന് മുകളില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ ക്ഷേത്രം കണ്ടെത്തിയത്.
സ്വാത്ത് ജില്ലയിലെ ബരികൊട്ട് ഗ്രാമത്തില്‍ പാകിസ്ഥാനി-ഇറ്റാലിയന്‍ പുരാവസ്തു ഗവേഷകരുടെ പഠനത്തിനിടെയിലാണ് ഈ കണ്ടെത്തല്‍. ഇത് വിഷ്ണു ക്ഷേത്രമാണ്. പൗരാണിക കാലത്ത് ഈ പ്രദേശം അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്ന ഗാന്ധാര ദേശമായിരുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്.
ക്ഷേത്രത്തിന് സമീപത്തുനിന്നും കാവല്‍പ്പുരകളും സ്നാന ഘാട്ടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സ്വാത്ത് ജില്ല ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പൗരാണിക അവശിഷ്ടങ്ങളുടെ കേന്ദ്രമാണ്. ഗാന്ധാര ജനസമൂഹത്തിന്റേതെന്ന് കരുതപ്പെടുന്ന പൗരാണിക അവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തത്. സ്വാത്ത് ജില്ലയില്‍ പൗരാണിക ബുദ്ധ വിഹാരങ്ങളും നേരത്തെ കണ്ടെത്തിയിട്ടുണ്ട്.