ആലപ്പുഴയിൽ 383 പേർക്ക് വൈറസ് ബാധ; 7261പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 383 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .

7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ മറ്റു സംസ്ഥാനത്തു നിന്നും എത്തിയതാണ് .

7261പേർ ചികിത്സയിൽ ഉണ്ട്. 919 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 36787പേർ രോഗ മുക്തരായി.