ഒരു ഗ്രാമത്തില്‍ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും കൊറോണ ; സ്ഥിതി ഗുരുതരം

മനാലി: ഹിമാചല്‍ പ്രദേശില്‍ കൊറോണ പടര്‍ന്നുപിടിക്കുന്നു. ഒരു ഗ്രാമത്തില്‍ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും കൊറോണ സ്ഥിരീകരിച്ചെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ലാഹൗള്‍ താഴ്‌വരയിലെ തോറങ് ഗ്രാമത്തിലാണ് സ്ഥിതി ഗുരുതരമായത്.

52കാരനായ ഭൂഷണ്‍ താക്കൂറിന് മാത്രം കൊറോണ ഫലം നെഗറ്റീവായി. കഴിഞ്ഞാഴ്ച ഗ്രാമവാസികളെല്ലാം മതപരമായ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കൊറോണ വ്യാപനം ഉണ്ടായത്. രണ്ടുദിവസം മുന്‍പാണ് ഗ്രാമവാസികള്‍ കൊറോണ ടെസ്റ്റ് നടത്തിയത്.

ഇവിടെ ശൈത്യകാലം തുടങ്ങിയപ്പോള്‍ കുറേയേറെ പേര്‍ കുളുവിലേക്ക് കുടിയേറിയിരുന്നു. 42 പേര്‍ മാത്രമാണ് ഗ്രാമത്തിലുണ്ടായിരുന്നത്. കൊറോണ സ്ഥിരീകരിക്കാത്ത മധ്യവയസ്‌കന്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇയാളുടെ വീട്ടിലെ അഞ്ചുപേര്‍ക്കും കൊറോണ പോസിറ്റീവാണ്.

ശൈത്യകാലമായതുകൊണ്ടുതന്നെ രോഗികളുടെ ആരോഗ്യസ്ഥിതിയും ആശങ്കാജനകമാണ്. ഇവിടേക്കുള്ള വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിന്ത്രണം നല്‍കി കഴിഞ്ഞു.