കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊറോണ

ന്യൂഡെല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. എലിസബത്തും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റണി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ആൻ്റണിയുടെ മക്കൾ അടക്കമുള്ളവർ നിലവിൽ ക്വാറൻ്റൈനിലാണ്. 79-കാരനായ എകെ ആൻ്റണി ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാൻ തയ്യാറെടു ക്കുന്നതിനിടെയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മകൻ അനിൽ കെ.ആന്റണിയാണ് ഇരുവർക്കും കൊറോണ സ്ഥിരീകരിച്ച കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.