ചില മാസ്‌കുകള്‍ അപകടകാരി; ഇവ ചര്‍മ്മ രോഗത്തിന് കാരണമാകും; പുതിയ പഠനം, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

വാഷിംഗ്ടൺ: കൊറോണ മാസ്‌കുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് അവയില്‍ അടങ്ങിയിരിക്കുന്ന അപകടകാരിയായ വസ്തുക്കളെ അറഞ്ഞിരിക്കൂ. ചില മാസ്‌കുകളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ചര്‍മ്മ രോഗങ്ങള്‍ കാരണമാകുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചില മാസ്‌കുകളില്‍ അലര്‍ജന്റുകള്‍ ഉണ്ടെന്നാണ് പറയുന്നത്.

അമേരിക്കന്‍ കോളേജ് ഓഫ് അലര്‍ജി, ആസ്ത്മ ആന്‍ഡ് ഇമ്മ്യൂണോളജിയുടെ വാര്‍ഷിക ശാസ്ത്രീയ യോഗത്തില്‍, സിന്‍സിനാറ്റി സര്‍വകലാശാലയിലെ ഡോ. യഷു ധാമിജ നിരവധി ചര്‍മ്മ അവസ്ഥകളുള്ള ഒരു രോഗിയുടെ അവസ്ഥ വിവരിച്ചു. ഏപ്രില്‍ 2020 വരെ അദ്ദേഹത്തിന്റെ ചര്‍മ്മ ആരോഗ്യ നില നിയന്ത്രണത്തിലായിരുന്നു. എന്നാല്‍, അദ്ദേഹം മാസ്‌ക് ധരിക്കാന്‍ തുടങ്ങിയതിനുശേഷം പുതിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

മാസ്‌കിന്റെ ഇലാസ്റ്റിക് ഭാഗങ്ങളില്‍ തിണര്‍പ്പ് പ്രത്യക്ഷപ്പെട്ടു.ഇലാസ്റ്റിക് അല്ലെങ്കില്‍ റബ്ബര്‍ ഭാഗങ്ങള്‍ അടങ്ങിയിട്ടില്ലാത്ത മാസ്‌കുകള്‍ ആളുകള്‍ ധരിക്കണമെന്ന് ധമീജ ആവശ്യപ്പെടുന്നു. അഡല്‍ട്ട് ഒണ്‍സെറ്റ് എക്‌സേമ, കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ്, വിട്ടുമാറാത്ത നാസല്‍ അലര്‍ജികള്‍ എന്നിവയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 2020 ഏപ്രില്‍ വരെ അദ്ദേഹത്തിന്റെ ചര്‍മ്മത്തിന്റെ അവസ്ഥ നിയന്ത്രണത്തിലായിരുന്നു, മാസ്‌ക് വയ്ക്കാന്‍ തുടങ്ങിയതോടെ രോഗലക്ഷണങ്ങള്‍ കാണാത്ത ഭാഗങ്ങളില്‍ കണ്ടുതുടങ്ങിയെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്.

പിന്നീട് ചുണങ്ങുപോലുള്ള അവസ്ഥയിലേക്കാണ് മാറിയത്. ചുണങ്ങു പരിഹരിക്കുന്നതുവരെ ഡോക്ടര്‍മാര്‍ ഒരു സ്റ്റിറോയിഡും രോഗപ്രതിരോധ മരുന്നും കുറിച്ചു നല്‍കി. ഇലാസ്റ്റിക് ഇല്ലാതെ കോട്ടണ്‍ അധിഷ്ഠിത, ഡൈ-ഫ്രീ മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ടെലിഫോണ്‍ വഴി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍, രോഗി തന്റെ ചുണങ്ങ് ഭേദമാവുന്നുണ്ടെന്ന് പറയുകയായിരുന്നു.

കോണ്ടാക്റ്റ് ഡെര്‍മറ്റൈറ്റിസിനെ ബാധിക്കുന്ന സാധാരണ അലര്‍ജന്റുകള്‍ മാസ്‌കുകള്‍, ഇലാസ്റ്റിക് ബാന്‍ഡുകള്‍, ഫെയ്‌സ് മാസ്‌കുകളുടെ മറ്റ് ഘടകങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞുതരുന്നു. ലാറ്റെക്സിനോട് അലര്‍ജിയുള്ള ആളുകള്‍ക്ക് ചില ഇലാസ്റ്റിക് വസ്തുക്കളാല്‍ നിര്‍മ്മിച്ച മാസ്‌കുകളോട് അലര്‍ജി ഉണ്ടാകാമെന്ന് മിഷിഗണ്‍ സര്‍വകലാശാല അഭിപ്രായപ്പെടുന്നു.

മുഖത്ത് ചൊറിച്ചില്‍ വരുത്തുന്ന മാസ്‌കുകളും വിപണിയിലുണ്ട്. ഇത് സാധാരണയായി പ്രകൃതിദത്തമായ വസ്തുക്കളുടെ സുഗന്ധങ്ങളില്‍ വരുന്നവയാണ്. ഇത് നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നതും പറഞ്ഞുതരുന്നുണ്ട്. ഒരു ചെറിയ കഷണം മുറിക്കുക, നിങ്ങളുടെ ചെവിക്ക് പിന്നില്‍ വയ്ക്കുക, പത്ത് പതിനഞ്ച് മിനിറ്റ് കാത്തു നല്‍കുക. ഇത് ഇക്കിളിപ്പെടുത്തലിനോ ചൊറിച്ചിലിനോ കാരണമാകുന്നില്ലെങ്കില്‍, നിങ്ങളുടെ മുഖത്തും അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല.