ആലപ്പുഴയിൽ 496 പേർക്ക് കൊറോണ ; 8521പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 496 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 486പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 8 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

8521പേർ ചികിത്സയിൽ ഉണ്ട്. 623പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 32995 പേർ രോഗ മുക്തരായി.