കോട്ടയത്ത് 426 പേർക്കു കൊറോണ ; 4455 പേർ ചികിത്സയിൽ

കോട്ടയം: ജില്ലയിൽ 426 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 420 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി.പുതിയതായി 4529 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 201 പുരുഷൻമാരും 176 സ്ത്രീകളും 49 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

361 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 4455 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 27823 പേർ കൊറോണ ബാധിതരായി. 23320 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20908 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-48, ഈരാറ്റുപേട്ട-28,
ചങ്ങനാശേരി-23,
തലയോലപ്പറമ്പ്-19
അതിരമ്പുഴ, ഏറ്റുമാനൂർ-16, ആർപ്പൂക്കര-13, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി,

മുണ്ടക്കയം-12, വാകത്താനം-11, ഉദയനാപുരം-10
നെടുംകുന്നം,മറവന്തുരുത്ത്, നീണ്ടൂർ, വൈക്കം-9
എലിക്കുളം, കടുത്തുരുത്തി, രാമപുരം, ഉഴവൂർ-7
വെച്ചൂർ, ചെമ്പ്, പൂഞ്ഞാർ, കുറിച്ചി, പനച്ചിക്കാട്-6
തലപ്പലം, വെള്ളൂർ, പാറത്തോട്, ടി.വി പുരം-5
വാഴൂർ, കൂട്ടിക്കൽ,കാണക്കാരി, അയ്മനം, കോരുത്തോട്,മണർകാട്, അയർക്കുന്നം, പാമ്പാടി-4

പായിപ്പാട്, മീനടം, വാഴപ്പള്ളി, മുത്തോലി, കരൂർ,മരങ്ങാട്ടുപിള്ളി,തീക്കോയി,മുളക്കുളം-3
മാടപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, എരുമേലി, ഞീഴൂർ, ചിറക്കടവ്, തലനാട്, വിജയപുരം, കങ്ങഴ, മണിമല, പാലാ, പുതുപ്പള്ളി, തിരുവാർപ്പ്, കുറവിലങ്ങാട്, പള്ളിക്കത്തോട്, മീനച്ചിൽ-2
വെള്ളാവൂർ, മാഞ്ഞൂർ, കറുകച്ചാൽ, കൂരോപ്പട, കിടങ്ങൂർ, കൊഴുവനാൽ-1