ജോ ബൈഡന്റെ വീടിന് മുകളിൽ കൂടി വിമാനം പറത്തുന്നതിന് വിലക്ക്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയത്തിലേക്കെന്ന് സൂചന വന്നതോടെ ജോ ബൈഡന്റെ, ഡെലവെയറിലെ വീടിന് മുകളിൽ കൂടി വിമാനം പറത്തുന്നതിന് വിലക്കേർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ തീരുമാനം. അടിയന്തിര സാഹചര്യത്തിലല്ലാതെ ഇതുവഴി വിമാനം പറത്തരുത്. വീടിന് മുകളിൽ ഒരു മൈൽ റേഡിയസിൽ (അർദ്ധവ്യാസം) വിമാനം പറത്തരുതെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പൈലറ്റുമാരെ അറിയിച്ചിരിക്കുന്നത്.

ഈ നിയന്ത്രണം 2016 ഒക്ടോബർ എട്ടിന് നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ്, ഫോർമർ സ്റ്റേറ്റ് സെക്രട്ടറി ‘ ഹിലരി ക്ലിന്റൺ, സെൻ ടിം കെയ്ൻ എന്നിവരുടെ വീടുകൾക്ക് മുകളിലും ഏർപ്പെടുത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ഹിലരി ക്ലിന്റന്റെയും കെയ്‌നിന്റെയും വീടുകൾക്ക് മുകളിലെ നിയന്ത്രണം നീക്കുകയും ചെയ്തിരുന്നു.

ജോബൈഡൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയിലാണ്. ഇത് ശരിയാകാനാണിട. പോസ്റ്റൽ ബാലറ്റിൽ ഡെമോക്രാറ്റുകൾ വ്യാപക തിരിമറി നടത്തിയെന്ന വിവരങ്ങൾ പുറത്തു വരുന്നത് ശരി വയ്ക്കുന്ന രീതിയിലാണ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നീളുന്നത്. ഫലം പുറത്തു വരും മുമ്പേ അഭ്യൂഹങ്ങൾ ശക്തമാണ്.

ജോ ബൈഡന് നിലവിൽ 253 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഡൊണാൾഡ് ട്രംപിന് 214 ഇലക്ടറൽ വോട്ടുകളും. നിലവിൽ ജോബൈഡൻ അധികാരത്തിലെത്തുമെന്നാണ് സൂചന. ഇതിന് കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.