വിജയപ്രഖ്യാപനത്തിന് മുമ്പ് അമേരിക്കയിൽ അക്രമത്തിന് ഒരുങ്ങി കലാപകാരികൾ

ന്യൂയോർക്ക്: അമേരിക്കയുടെ അടുത്ത പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കാനിരിക്കെ അമേരിക്കയിൽ അക്രമത്തിന് ഒരുങ്ങി കലാപകാരികൾ. ഫലപ്രഖ്യാപനം അന്തിമഘട്ടത്തിലെത്തിയതോടെ അക്രമങ്ങൾക്ക് സാദ്ധ്യത വർദ്ധിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ന്യൂയോർക്കിലെ മാൻഹട്ടനിലെ ട്രംപ് ടവർ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അശാന്തി പടർന്നാൽ നഗരത്തിന്റെ ചില ഭാഗങ്ങൾ മുദ്രവെക്കുമെന്ന് പോലീസ് മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചില പ്രതിഷേധക്കാർ മംഗളവരയിലെ കെട്ടിടത്തിന് പുറത്ത് തടിച്ചു കൂടിയിരുന്നതായും കടകൾക്കു നേരെയും പ്രതിഷേധമുണ്ടായതായും കണ്ടതോടെയാണ് പോലിസ് മേധാവി മുന്നറിയിപ്പ് നൽകിയത്. പ്രകടനക്കാരെ നേരിടാൻ ന്യൂയോർക്കിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്‌.