ചൈനയ്ക്ക് താക്കീത് ;ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്​ട്രേലിയ സംയുക്ത അഭ്യാസപ്രകടനം ബംഗാള്‍ തീരത്ത്​ ഇന്നു തുടങ്ങും

ന്യൂഡെൽഹി: മലബാര്‍ നാവിക അഭ്യാസത്തിന്റെ ആദ്യഘട്ട മൂന്നുദിവസ അഭ്യാസ പ്രകടനം ഇന്നു തുടങ്ങും. ഇന്ത്യ, യു.എസ്​, ജപ്പാന്‍, ആസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത്​ അഭ്യാസ പ്രകടനം നടത്തും. നാലു രാജ്യങ്ങളുടെയും നാവിക ​​സേനയുടെ കരുത്ത്​ തെളിയിക്കുന്നതാകും പ്രകടനമെന്ന്​ അധികൃതര്‍ അറിയിച്ചു.

ചൈനീസ്​ സൈനിക മേധാവിത്വം നിലനില്‍ക്കുന്ന മേഖലയില്‍ കരുത്തുതെളിയിക്കുകയെന്നതാണ്​ നാലു​ രാജ്യങ്ങളുടെയും സേനകളുടെ ലക്ഷ്യം. അഭ്യാസത്തില്‍ ഇന്ത്യൻ നാവിക സേനയുടെ കരുത്തുറ്റതും നൂതനവുമായ സാങ്കേതിക വിദ്യകളും യുദ്ധ ഉപകരണങ്ങളും കപ്പലുകളും ഹെലികോപ്​ടറുകളും അണിനിരക്കും.

ഇന്തോ പസഫിക്​ മേഖലയിൽ വർധിച്ചുവരുന്ന ചൈനീസ്​ സാന്നിധ്യത്തിന്​ പിന്നാലെയാണ് സംയുക്ത അഭ്യാസ പ്രകടനം. കൊറോണ സാഹചര്യത്തില്‍ സമ്പർക്കം ഒഴിവാക്കി കടലില്‍ മാത്ര​മാകും 24ാമത്​ മലബാര്‍ നാവിക അഭ്യാസം. നാലുരാജ്യങ്ങളും സംയുക്തമായി ആദ്യമായാണ്​ അഭ്യാസം നടത്തുന്നത്