ഫ്രാ​ന്‍​സി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ച് മ​ലേ​ഷ്യ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രിയുടെ 13 ട്വീ​റ്റുകൾ ; കൈയ്യോടെ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍

പാ​രി​സ്: ഫ്രാ​ന്‍​സി​ല്‍ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ച് മ​ലേ​ഷ്യ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ര്‍ മു​ഹ​മ്മ​ദ് ട്വീറ്ററിൽ 13 വിദ്വേഷ ട്വീറ്റുകളിട്ടത് നീക്കം ചെയ്ത് ട്വീ​റ്റർ. ഫ്രാ​ന്‍​സി​ലെ നൈ​സ് ന​ഗ​ര​ത്തി​ലെ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ​യാ​ണ് മ​ഹാ​തി​ര്‍ പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ങ്ങ​ളു​ടെ പോ​ളി​സി​ക​ള്‍ ട്വീ​റ്റ് റ​ദ്ദ് ചെ​യ്യു​ന്നു എ​ന്ന മു​ന്ന​റി​യി​പ്പ് മാ​ത്ര​മാ​യി​രു​ന്നു ട്വി​റ്റ​ര്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ക​ടു​ത്ത​തോ​ടെ ട്വി​റ്റ​ര്‍ മ​ഹാ​തി​ര്‍ മു​ഹ​മ്മ​ദി​ന്‍റെ ട്വീ​റ്റ് നീ​ക്കം ചെ​യ്തു.ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ തു​ട​ര്‍​ച്ച​യാ​യി 13 ഓ​ളം ട്വീ​റ്റു​ക​ളാ​ണ് മ​ഹാ​തി​ര്‍ മു​ഹ​മ്മ​ദ് പ​ങ്കു​വ​ച്ച​ത്. മാ​ക്രോ​ണ്‍ അ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ള്‍​ക്ക് മു​സ്‌​ലി​ങ്ങ​ളെ പ​ഴി​ക്കു​ന്ന​ത് പ്രാ​കൃ​ത​മാ​യ നി​ല​പാ​ടാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ഫ്രാ​ന്‍​സി​ന്‍റെ ഡി​ജി​റ്റ​ല്‍ മേ​ഖ​ല സെ​ക്ര​ട്ട​റി സെ​ഡ്രി​ക്കോ​യും മ​ഹാ​തി​റി​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

നൈ​സ് ന​ഗ​ര​ത്തി​ലെ ദേവാലയത്തില്‍ ക​ത്തി​യു​മാ​യി എ​ത്തി​യ അ​ക്ര​മി മൂ​ന്നു പേ​രെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ടു​ണീ​ഷ്യ​യി​ല്‍ നി​ന്നും ഫ്രാ​ന്‍​സി​ലെ​ത്തി​യ 21 കാ​ര​നാ​യ ഭീകരവാദിയാണ് ഈ ദാരുണ കൃത്യം നടത്തിയത്.

പ്ര​വാ​ച​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്‍​ട്ടൂ​ണ്‍ ക്ലാ​സ് റൂ​മി​ല്‍ കാ​ണി​ച്ച​തി​ന് ച​രി​ത്രാ​ധ്യാ​പ​ക​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് അ​ടു​ത്ത ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.