ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഗാര്‍ഡിന് നേരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

ജിദ്ദ: ജിദ്ദയിൽ പ്രവൃത്തിക്കുന്ന ഫ്രഞ്ച് കോൺസുലേറ്റിന്റെ സ്പെഷ്യൽ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാർഡിന് നേരെ ആക്രമണം. ഒരു സൗദി പൗരൻ ഗാർഡിനെ കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.

ഏകദേശം നാല്പത് വയസ്സിനു മുകളിൽ പ്രായമുള്ള സൗദി പൗരനാണ് സെക്യൂരിറ്റി ഗാർഡിനെ കുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മക്ക പ്രവിശ്യ പൊലീസ് വാക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു.

കുത്തേറ്റ സെക്യൂരിറ്റി ഗാർഡിനു നിസാര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ആധികൃതർ അറിയിച്ചു.