ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

വാഷിംഗ്ടൺ: യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ട്രംപിന്റെ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചു.
ഹാകിങ്ങിന്റെ ഉറവിടം എത്രയും വേഗത്തിൽ കണ്ടെത്തും. സുപ്രധാന ഡാറ്റകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് കർശന സുരക്ഷയാണ് യുഎസ് അന്വേഷണ ഏജൻസികൾ ഒരുക്കിയിരിക്കുന്നത്.

30 മിനിറ്റോളം വെബ്സൈറ്റ് ഹാക്കിങ്ങിന് വിധേയമായിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. വെബ്സൈറ്റ് ഹാക്ക് ചെയ്തത് ക്രിപ്ടോ കറൻസിയുടെ പരസ്യവും ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്.