ബ്രസൽസ്: ബെൽജിയത്ത് കൊറോണ ബാധിച്ച ഡോക്ടർമാരും ജോലിക്കെത്തണമെന്ന് ആശുപത്രി അധികൃതരുടെ നിർദേശം. ബെൽജിയത്തിലെ ലിയേഗം നഗരത്തിൽ മാത്രമുള്ള 10 ലേറെ ആശുപത്രികളിലാണ് ഈ നിർദേശം നൽകിയത്.
രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ് ഉള്ളതെന്നാണ് വിവരം. ബിബിസിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നത്. ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ കൊറോണ പോസിറ്റീവ് ആയ ഡോക്ടർമാർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുള്ളത്.
ഈ നിർദേശത്തോട് തങ്ങൾക്ക് എതിർത്ത് ഒന്നും പറയാനാകില്ലെന്നും കൊറോണ ബാധിതരായ ഡോക്ടർമാർ കൂടി ചെന്നില്ലെങ്കിൽ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളുടെ പ്രവർത്തനങ്ങൾ തന്നെ താളം തെറ്റുമെന്നും ബെൽജിയൻ അസോസിയേഷൻ ഓഫ് മെഡിക്കൽ യൂണിയൻസ് തലവൻ ബിബിസിയോട് വ്യക്തമാക്കി.