വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഒരു കോടി പത്ത് ലക്ഷം പേർക്ക് പൗരത്വം നൽകുമെന്ന പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും ലോകത്തിൻറെ വിവിധ ഭാഗങ്ങളോടുള്ള അമേരിക്കന് ബന്ധം വീണ്ടെടുക്കുന്നതിനും പ്രഥമ പരിഗണന നൽകുമെന്നാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയുടെ പ്രഖ്യാപനം.
കൊറോണ വൈറസിനെ തുരത്തുന്നതല്ലാതെ മുൻഗണനാ പട്ടികയിൽ ഉള്ളതാണ് ഒരു കോടി പത്ത് ലക്ഷം പേരുടെ പൌരത്വം എന്നാണ് ജോ ബൈഡൻ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ പുതുതലമുറ സ്കൂളുകളിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ നേരിടേണ്ടി വരുന്നത് പിരിച്ചുമുറുക്കിയ അന്തരീക്ഷത്തിലേക്കാണ്. എന്നാൽ ഇവരാണ് ഏറ്റവും തുറന്ന രീതിയിൽ കാര്യങ്ങളെ വിലയിരുത്തുന്നതെന്നും ബൈഡൻ പറഞ്ഞു.
കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബിൽ കൊണ്ടുവരുമെന്നും ഈ ബിൽ അനുസരിച്ച് 11000000 പേർക്ക് പൌരത്വം ലഭിക്കുമെന്നുമാണ് ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെന്നാണ്റിപ്പോർട്ട് ചെയ്യുന്നത്. അയാൾ ചെയ്തുവച്ച തകരാറുകൾ നീക്കാൻ കഠിനപ്രയത്നം ചെയ്യേണ്ടി വരുമെന്നും ബൈഡൻ പറഞ്ഞു. മഹാമാരിയെ ശക്തമായ പ്രതിരോധിച്ച ശേഷമാകും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികൾ ആവിഷ്കരിക്കുകയെന്നും ബൈഡൻ കൂട്ടിച്ചേർത്തു.