പാട്ടുകേള്‍ക്കുന്നതിനിടെ ചെവിയിൽ ഇക്കിളി ; ഹെഡ്സെറ്റ് ഊരിനോക്കിയ യുവാവ് കണ്ടത് ചിലന്തിയെ

ഓസ്ട്രേലിയ: ഹെഡ്സെറ്റില്‍ പാട്ടുകേള്‍ക്കുന്നതിനിടെ ചെവിയില്‍ എന്തോ തടയുന്നത് പോലെ തോന്നി പരിശോധിച്ച യുവാവ് കണ്ടെത്തിയത് ആരെയും ഞെട്ടിക്കും. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പ്ലംബ്ബിംഗ് ജോലിക്കാരാനായ ഒള്ളി ഹര്‍സ്റ്റ് ചെവിയില്‍ ഇക്കിളി പോലെ അനുഭവപ്പെട്ടതിന് പിന്നാലെ ഹെഡ്സൈറ്റ് പരിശോധിച്ചത്.

ഒളിച്ചിരിക്കുന്നയാളെ കണ്ടെതോടെ യുവാവ് ഹെഡ്സെറ്റ് നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഹന്‍റ്സ്മെന്‍ ഇനത്തിലുള്ള ഒരു ചിലന്തിയായിരുന്നു യുവാവിന്‍റെ ഹെഡ്സെറ്റില്‍ കയറിക്കൂടിയിരുന്നത്.

പുതിയ ഹെഡ്സെറ്റ്, ഹെല്‍മെറ്റ്, തുണികള്‍ എന്നിവയില്‍ ചിലന്തികള്‍ കാണാനുള്ള സാധ്യതയുണ്ട് അതിനാല്‍ പരിശോധിച്ച ശേഷം ഉപയോഗിച്ചാല്‍ അപകടമൊഴിവാക്കാമെന്നും യുവാവ് പറയുന്നു. ഇത്തരം ചിലന്തികളുടെ കടിയേല്‍ക്കുന്നത് മരണ കാരണം ആകില്ലെങ്കിലും നീണ്ട് നില്‍ക്കുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്നും വിദഗ്ധര്‍ പറയുന്നത്. ഹന്‍റ്സ്മെന്‍ വിഭാഗത്തിലെ ചിലന്തിയെ കാണുമ്പോൾ തന്നെ ഭീതി തോന്നിക്കുന്നതാണ്.