കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം : കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് പോസിറ്റീവ് ആയത്. കൊടിക്കുന്നിൽ സുരേഷിന്റെ മൂത്ത സഹോദരി ലീല അടുത്തിടെ കൊറോണ ബാധിച്ച് മരിച്ചിരുന്നു.

കെഎസ്എഫ്ഇ സ്റ്റാച്യൂ ബ്രാഞ്ചിൽ ജീവനക്കാരിയായിരുന്നു. തിരുവനന്തപുരം ആർസിസിയിൽ കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

അതേസമയം കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു.