ജോര്‍ജ്ജ് ഫ്‌ലോയിഡിൻ്റെ കൊലപാതകം; പ്രതിയായ പോലിസ് ഉദ്യോഗസ്ഥൻ ഡെറിക് ചൗവിന്‌ ജാമ്യം

ന്യൂയോര്‍ക്ക്: ജോര്‍ജ്ജ് ഫ്‌ലോയിഡിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോലിസ് ഉദ്യോഗസ്ഥൻ ഡെറിക് ചൊയ്‌വിന് ചൗവിന്‌ കോടതി ജാമ്യം അനുവദിച്ചു. പത്തുലക്ഷം ബോണ്ടിൽ ആണ് ജാമ്യം നൽകിയത്.

കറുത്തവർഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ വ്യാപകമായ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.

മിനസോട്ടയിലെ മിന്നാപോളീസ് പ്രദേശത്തു വച്ച് നിലത്തിട്ട് കഴുത്തില്‍ച്ചവിട്ടി ഞെരിരിച്ചാണ് ജോര്‍ജ്ജ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തിയത്. പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായതോടെ ഡെറിക് അടക്കം നാല് പോലീസുകാരെ അന്വേഷണ വിധേയമായി പോലീസ് സസ്പെന്റ് ചെയ്തിരുന്നു.

അമേരിക്കയില്‍ സംഭവത്തിന് പിന്നാലെ മൂന്നിലേറെ അതിക്രമങ്ങള്‍ പോലീസ് നടപടിയുടെ ഭാഗമായി ഉണ്ടാവുകയും ചെയ്തു. കായികരംഗത്തും കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ വിവേചനം ഈ സംഭവത്തോടെ ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു.