കൊളംബിയ: ഇന്ത്യയെ ശക്തമായി വിമർശിച്ച് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബെൽ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിംഗളറ്റസ്. കൊറോണയെ പ്രതിരോധിക്കാൻ ഇന്ത്യ സ്വീകരിച്ച സമീപനങ്ങളെ വിമർശിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ പോലെ കൊറോണ നേരിടുന്നതിൽ പരാജയപ്പെട്ട രാജ്യമാണ് ഇന്ത്യ. ലോക്ഡൗൺ കൊണ്ട് രോഗ വ്യാപനം കുറക്കുന്നതിന് പകരം വർധിപ്പിക്കാനാണ് സാധിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ പലയണമാണ് പ്രശ്‌നം രൂക്ഷമാക്കിയെന്നും അദ്ദേഹം വിമർശിച്ചു. വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുമ്പോഴാണ് കൊളംബിയ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രം പ്രൊഫസർ കൂടിയായ സ്റ്റിംഗ്‌ളറ്റസ് കൊറോണയോടുള്ള കേന്ദ്ര സമീപനത്തെ ശക്തമായി വിമർശിച്ചത്.
ഒരു ദരിദ്ര രാജ്യത്ത് ലോക്ഡൗൺ കൊണ്ട് ഉണ്ടാകാവുന്ന പ്രത്യാഘാതം വളരെ വലുതാണ്. വലിയ വിഭാഗം ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവരുന്നു. രോഗം പടരാൻ ഇതിനെക്കാൾ പറ്റിയ സാഹചര്യം വേറെ ഉണ്ടോ.’ സ്റ്റിംഗ്‌ളറ്റസ് ചോദിച്ചു.
എന്താണോ യഥാർത്ഥത്തിൽ ചെയ്യേണ്ടത് അതിന് നേരെ വിവരീതമാണ് മോദിയുടെ വിഭാഗീയതയുടെ രാഷ്ട്രീയം ചെയ്തത്. മോദി നിങ്ങളുടെ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. അത് നിങ്ങളുടെ സമൂഹത്തെയും സാമ്പത്തിക സ്ഥിതിയെയും തകർക്കും. ഇന്ത്യയെ എന്നന്നേക്കുമായി അത് ദുർബലമാക്കും.
ഇന്ത്യയ്ക്ക് മുന്നോട്ടുപോകണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഭിന്നതയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കുകയെന്നതാണ്’ സ്റ്റിംഗ്ളറ്റസ് പറഞ്ഞു. സർക്കാർ പൊതു ചെലവ് വർധിപ്പിക്കുകായണ് ഇപ്പോഴത്തെ പ്രതിസന്ധി നേരിടാനുളള മാർഗമായി സ്റ്റിംഗ്‌ളറ്റസ് നിർദ്ദേശിക്കുന്നത്. പണം കൂടുതലായി ചിലവിടുകയെന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു, ഇതിനായി പണം അച്ചടിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും സ്റ്റിംഗ്‌ളറ്റസ് മുന്നറിയിപ്പ് നൽകി.
‘നിങ്ങളുടെ പണം വിവേകപൂർണമായി ചിലവഴിക്കുകയാണ് വേണ്ടത്. ഏറ്റവും ദുർബലരായ വിഭാഗക്കാരെ സഹായിക്കാനാണ് ശ്രമിക്കേണ്ടത്. അതുപൊലെ രോഗ വ്യാപനം തടയുകയും വേണം. ‘രോഗത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ സാമ്പത്തിക തകർച്ചയേയും നേരിടാൻ കഴിയില്ല.’ അദ്ദേഹം പറഞ്ഞു. പണക്കാർക്ക് കൂടുതൽ നികുതി ഏർപ്പെടുത്തണമെന്നും സ്റ്റിംഗ്ലറ്റ്‌സ് നിർദ്ദേശിച്ചു. ഇങ്ങനെ പൊതു ചെലവിന് കൂടുതൽ പണം കണ്ടെത്താൻ കഴിയുമെന്നും സ്റ്റിഗ്‌ളെറ്റസ് പറഞ്ഞു. 2001 ലാണ് ജോസഫ് സ്റ്റിംഗ്‌ളറ്റ്‌സിന് നോബെൽ സമ്മാനം കിട്ടിയത്. ആഗോളവൽക്കരണത്തിന്റെ കടുത്ത വിമർശകനായ ജോസ്ഫ് സ്റ്റിംഗ്‌ളറ്റ്‌സിന്റെ “ഗ്ലോബലൈസേഷൻ ആന്റ് ഇറ്റ്‌സ് ഡിസ്‌കണ്ട്ന്റ്‌സ് ” എന്ന പുസ്തകം ഏറെ പ്രസക്തമാണ്.