ജനസമ്മതിയിൽ ന്യൂ​സി​ല​ന്‍​ഡി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റും

വെ​ല്ലിം​ഗ്ട​ണ്‍: ജനസമ്മതിയിൽ ന്യൂ​സി​ല​ന്‍​ഡി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റും. വിജയം സുനിശ്ചിതമമെങ്കിലും അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​സീ​ന്ത ആ​ര്‍​ഡ​ൻ്റെ ജനസമ്മതിയുടെ അളവുകോലാകും. കൊറോണ കാ​ല​ത്ത് ഫലപ്രദമായ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ ന​യി​ച്ച​തോ​ടെ ജ​സീ​ന്ത​യു​ടെ ജ​ന​പ്രീ​തി വ​ര്‍​ധി​ച്ച​താ​യാ​ണ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ് സ​ര്‍​വേ ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ഗൗ​ര​വ​മാ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ജ​സീ​ന്ത​യു​ടെ പ്ര​തി​ക​ര​ണം. വ​ണ്‍ ന്യൂ​സ് കൊ​ള്‍​മാ​ര്‍ ബ്ര​ണ്ട​ന്‍ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ല്‍ ജ​സീ​ന്ത​യു​ടെ ലേ​ബ​ര്‍ പാ​ര്‍​ട്ടി​ക്ക് 48 ശ​ത​മാ​ന​ത്തി​ന്‍റെ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്.അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​താ​വാ​യ ജൂ​ഡി​ത് കോ​ളി​ന്‍​സി​ന്‍റെ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന നാ​ഷ​ണ​ല്‍ പാ​ര്‍​ട്ടി​ക്ക് 31 ശ​ത​മാ​ന​ത്തി​ന്‍റെ പി​ന്തു​ണ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് ജ​സീ​ന്ത​യ്ക്ക് 54 ശ​ത​മാ​ന​ത്തി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ച​പ്പോ​ള്‍ കോ​ളി​ന്‍​സി​ന് വെ​റും 18 ശ​ത​മാ​നം പി​ന്തു​ണ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. കൊറോണക്കെതിരേ ന​ട​ത്തി​യ ഫ​ല​പ്ര​ദ​മാ​യ പോ​രാ​ട്ട​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ജ​സീ​ന്ത​യ്ക്ക് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.