വാഷിംഗ്ടൺ: ലോകരാജ്യങ്ങൾ ലോക്ക് ഡൗൺ നീക്കി കൊറോണ പ്രതിരോധ മാർഗ്ഗങ്ങളുമായി സജീവമായെങ്കിലും വൈറസ് വ്യാപന ഭീതി ഒഴിയുന്നില്ല. ലോകത്തെങ്ങും രോഗ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്.
അതേസമയം പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,066 പേർക്കാണ് വൈറസ് ബാധിച്ചത്. തൊട്ടു പുറകിൽ അമേരിക്കയാണ്. അമേരിക്കയിൽ 50,886 പേർക്കാണ് 24 മണിക്കൂറിനിടെ രോഗബാധയുണ്ടായത്. ബ്രസീലിൽ 58,081 പേർക്കും രോഗം ബാധിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ രോഗബാധയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
ലോകമെങ്ങും കൊറോണ ബാധിതരുടെ എണ്ണം 2,07,83,174 ആയി. ഇതുവരെ 7,51,446 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതർ 53 ലക്ഷം കടന്നു.1,36,79,474 പേർക്ക് മാത്രമാണ് ലോകത്താകമാനം കൊറോണ മുക്തി നേടാനായത്.
കൊറോണ ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനിപറയും വിധമാണ്. അമേരിക്ക- 53,56,843, ബ്രസീൽ-31,70,474, ഇന്ത്യ-23,95,471, റഷ്യ-9,02,701, ദക്ഷിണാഫ്രിക്ക-5,68,919, മെക്സിക്കോ-4,92,522, പെറു-4,89,680, കൊളംബിയ-4,22,519, ചിലി-3,78,168, സ്പെയിൻ-3,76,864.
ഈ രാജ്യങ്ങളിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,68,999, ബ്രസീൽ-1,04,263, ഇന്ത്യ-47,138, റഷ്യ-15,260, ദക്ഷിണാഫ്രിക്ക-11,010, മെക്സിക്കോ-53,929, പെറു-21,501, കൊളംബിയ-13,837, ചിലി-10,205, സ്പെയിൻ-28,579.
100ദിവസം ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ന്യൂസിലൻഡിൽ വീണ്ടും കൂടുതൽ പേരിൽ രോഗം സ്ഥിരകീരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. അന്തിമപരിശോധനകൾ പൂർത്തിയായിട്ടില്ല എങ്കിലും കൊറോണ വാക്സിൻ എത്രയും വേഗം ലഭ്യമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് റഷ്യ ഇപ്പോഴും.