വൈറസ് തട്ടിപ്പ്; വെല്ലുവിളിച്ച് രോഗബാധിതൻ്റെ പാർട്ടി; പങ്കെടുത്ത യുവാവ് കൊറോണ ബാധിച്ച് മരിച്ചു

ന്യുയോർക്ക്: ടെക്സസിൽ കൊറോണ ബാധിതൻ നടത്തിയ കൊറോണ പാർട്ടിയിൽ പങ്കെടുത്ത യുവാവ് കൊറോണ ബാധിച്ച് മരിച്ചു. കൊറോണ വൈറസ് തട്ടിപ്പാണെന്ന് ആണ് മുപ്പതുകാരനായ ഈ യുവാവ് കരുതിയിരുന്നത്. യുവാവായതിനാൽ തനിക്ക് രോഗം ബാധിക്കില്ലെന്ന് അദ്ദേഹം കരുതിയിരുന്നു എന്നും സാൻ ആന്റോണിയോയിലെ മെതോഡിസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ജാനേ ആപ്പിൾബി പറഞ്ഞു. യുവാക്കൾക്കും കൊറോണ വൈറസ് ഭീഷണി ആണെന്നും മാത്രമല്ല രോഗബാധ യുവാക്കളിൽ പെട്ടെന്ന് തിരിച്ചറിയാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഉള്ള അവസ്ഥകളെ മനസ്സിലാക്കി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ബാധിതരെ വിളിച്ചു പാര്‍ട്ടി നടത്തുന്നു. പങ്കെടുക്കുന്നവര്‍ ഇവിടെ വച്ചിരിക്കുന്ന പാത്രത്തില്‍ ഇഷ്ടമുള്ള തുക നിക്ഷേപിക്കുക. അതിനുശേഷം ആദ്യം കൊറോണ സ്ഥിരീകരിക്കുന്ന ആള്‍ക്ക് പണം സ്വന്തമാക്കാം എന്നായിരുന്നു ഈ പാർട്ടികളുടെ രീതി.

ലോകത്ത് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് യുഎസിലാണ്. യുഎസിലെ ടെക്‌സസില്‍ കൊറോണ വ്യാപനം അതിവേഗത്തില്‍ അപകടകരമായ രീതിയിലാണെന്നു മേയര്‍ ഗ്രെഗ് അബട്ട്‌ മുന്നറിയിപ്പ് നൽകിയിരുന്നു.