ന്യൂയോര്‍ക്ക്: കൊറോണ ഭീതിയില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വലിയ വിപത്തുകള്‍ വരാനിരിക്കുന്നതേയുള്ളുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
അതേ സമയം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,07000 പേരാണ് ലോകത്തിതുവരെ കൊറോണ ബാധിച്ച് മരിച്ചത്. 56.45 ലക്ഷം പേര് രോഗമുക്തി നേടി.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു. 1,28,752 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 315 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 13.68 ലക്ഷം പേരാണ് രോഗബാധിതരായത്. ബ്രസീലില്‍ കൊറോണ ബാധിച്ച് മരിച്ചവര്‍ അന്‍പത്തി എണ്ണായിരത്തി മുന്നൂറ്റി പതിനാല്. 24 മണിക്കൂറിനിടെ 656 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.