ബംഗ്ലാദേശ് പ്രതിരോധ സെക്രട്ടറി അബ്ദുല്ല അല്‍ മൊഹ്‌സിന്‍ ചൗദരി കൊറോണ ബാധിച്ച് മരിച്ചു

ബംഗ്ലദേശ്: ബംഗ്ലാദേശ് പ്രതിരോധ സെക്രട്ടറി അബ്ദുല്ല അല്‍ മൊഹ്‌സിന്‍ ചൗദരി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. 57 വയസായിരുന്നു. ധാക്കയിലെ കോമ്പൈന്‍ഡ് മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മെയ് 29 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു ജൂണ്‍ 6നാണ് രോഗം സ്ഥിരികരിച്ചത്. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജൂണ്‍ 18 ഓടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇന്ന് 9.30 നാണ് ഇദ്ദേഹം മരിച്ചത്.
ബംഗ്ലാദേശില്‍ കൊറോണ ബാധിതർ ആകെ 37,787 ആയി. 1738 മരണങ്ങളാണ് കൊറോണ രോഗബാധ മൂലം ഇവിടെ സംഭവിച്ചത്.