അമേരിക്ക എല്ലാ വിദേശ വിസകളും വിലക്കി; നിരവധി ഇന്ത്യക്കാർക്ക് ജോലി സാധ്യത നഷ്ടമാകും

ന്യൂയോർക്ക് : ലോകത്തെ കൊറോണ വ്യാപനം അതി തീവ്രമായതോടെ അമേരിക്ക എല്ലാ വിദേശ വിസകളും വിലക്കി കൊണ്ടുള്ള സുപ്രധാന ഉത്തരവിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചു. എച്ച് 1 ബി
വിസകൾ, എച്ച് 2 ബി വിസകൾ എൽ1 വിസകൾ എന്നിവയാണ് അമേരിക്ക വിലക്കിയത്. നേരത്തെ വിലക്ക് സംബന്ധിച്ചുള്ള ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു എങ്കിലും ഇത് ഈ വർഷം മുഴുവൻ നീട്ടാനുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ നിരവധി ഇന്ത്യക്കാർക്ക് തങ്ങളുടെ ജോലി സാധ്യതകൾ ഇല്ലാതാകും. മാത്രമല്ല അമേരിക്കൻ പൗരന്മാർക്ക് അഞ്ചു ലക്ഷത്തോളം തൊഴിലവസരങ്ങൾ ലഭ്യമാകും .

നിലവിൽ അമേരിക്കയിൽ താമസിക്കുന്നവർക്ക് വിലക്ക് ബാധകമല്ല. തിങ്കളാഴ്ചയാണ് വിസകളുടെ വിലക്ക് സംബന്ധിച്ചുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ വിലക്ക് സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കാൻ കാരണമാകുമെന്ന് നിരവധി പേർ പ്രതികരിച്ചു. ഇതോടെ ഐ ടി കമ്പനികളിലെ ഉയർന്ന തസ്തികയിൽ ഉൾപെടെ അമേരിക്കൻ പൗരന്മാരെ ആയിരിക്കും നിയമിക്കുക.
അതേ സമയം ലോകത്ത് 141222 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 473461 മരണങ്ങളും ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയിൽ ഇത് വരെ 1,22,607 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.