ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിലെ 7 അംഗങ്ങൾക്ക് കൊറോണ

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ബോർഡിലെ ഏഴ് അംഗങ്ങൾക്ക് കൊറോണയെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഗവേണിംഗ് ബോഡി ആക്ടിംഗ് ചീഫ് എക്സിക്യൂട്ടിവ് ജാക്വസ് ഫാൾ ആണ് ഇക്കാര്യം പുറത്തുവിട്ടത്. “താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും ഉൾപ്പെടെ ക്രിക്കറ്റ് ബോർഡിനു കീഴിലെ നൂറിലധികം പേരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഏഴ് പേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്നത് വളരെ കുറഞ്ഞ കണക്കാണ്.

ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ പ്രോട്ടോകോൾ പ്രകാരം രോഗബാധിതരുടെ പേരുകൾ പുറത്തുവിടാൻ ബുദ്ധിമുട്ടുണ്ട്.”- ജാക്വസ് ഫാൾ പറയുന്നു. ഇപ്പോൾ പുറത്തു വന്ന വിവരം രാജ്യത്ത് കായിക മത്സരങ്ങൾ ആരംഭിക്കാൻ വൈകുമെന്ന സൂചനയാണ് നൽകുന്നത്.