പ്രശ്‌നപരിഹാരത്തിന് ഇന്ത്യയെയും ചൈനയെയും സഹായിക്കാൻ ശ്രമം: ഡൊണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ഗുരുതരമെന്നും പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നതായും അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ‘ഇന്ത്യയോടും ചൈനയോടും അമേരിക്ക സംസാരിച്ചുവരികയാണ്. സ്ഥിതി ഗുരുതരമാണ്’. ട്രംപ് വ്യക്തമാക്കി.

അതിനിടെ നാൽപതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രി വി.കെ.സിങ് പ്രതികരിച്ചു . ‘ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികരെ ചൈനക്ക് നഷ്ടമായി’ . ‘എന്നാൽ ഇക്കാര്യം ചൈന മറച്ചു വയ്ക്കുകയാണ്’ . ‘ഗൽവാനിൽ ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു’ . സൈനികരെ പിന്നീട് വിട്ടയച്ചെന്നും വി.കെ.സിങ് ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.