ചൈന തടഞ്ഞുവച്ച 10 ഇന്ത്യൻ സൈനികരെ വിട്ടയച്ചു; ആരെയും തടഞ്ഞു വച്ചില്ലെന്ന് ചൈന

ലഡാക്ക്: ചൈന തടഞ്ഞുവച്ച 10 ഇന്ത്യൻ സൈനികരെ വിട്ടയച്ചു. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഗാൽവേ വാലിയിലെ പട്രോൾ പോയിന്റ് 14 ന് സമീപം പ്രധാന സൈനികരുടെ നേതൃത്വത്തിൽ ഇന്ത്യൻ, ചൈനീസ് പ്രതിനിധികൾ തമ്മിൽ നടന്ന മൂന്ന് ഘട്ട ചർച്ചകളിലാണ് 10 സൈനികരുടെ മോചനം. 

കരു ആസ്ഥാനമായ 3 ഇൻഫൻട്രി ഡിവിഷന്റെ കമാൻഡറും മേജർ ജനറൽ അഭിജിത് ബപാത്തും ചൈനീസ് കമാറണ്ടറും വ്യാഴാഴ്ച മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകളിൽ ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിലെ  അക്രമത്തിനിടെ ചൈനീസ് സംഘം തടഞ്ഞുവച്ച 10 ഇന്ത്യൻ സൈനികരെയാണ് വിട്ടയച്ചതെന്ന് ചില അനൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

എന്നാൽ സൈനികരെ വിട്ടുകിട്ടിയതിനെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല.എന്നാൽ ഇ​ന്ത്യ​ന്‍ സൈനികരെ ത​ട​ഞ്ഞു​വ​ച്ചി​ല്ലെ​ന്ന് ചൈ​ന വ്യക്തമാക്കി.

ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ ത​ട​ഞ്ഞു​വ​ച്ചു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ൾക്കെതിരെയാണ് ചൈന മറുപടി നൽകിയത്. ‌ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷ​ത്തി​നി​ടെ ത​ട​ഞ്ഞു​വ​ച്ച ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ ചൈ​ന വി​ട്ട​യ​ച്ച​താ​യി നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. നാ​ല് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം പ​ത്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ​യാ​ണ് ചൈ​ന ബു​ധ​നാ​ഴ്ച ത​ട​ഞ്ഞു​വ​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. അതേസമയം ഒ​രു ഇ​ന്ത്യ​ന്‍ പൗ​ര​നെ​യും ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ പറഞ്ഞു. ചൈ​ന-​ഇ​ന്ത്യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ ആ​രും ചൈ​നീ​സ് സേ​ന​യു​ടെ പി​ടി​യി​ല്‍ ഇ​ല്ലെ​ന്നു വ്യാ​ഴാ​ഴ്ച ക​ര​സേ​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.