ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ കൊറോണ കുറയും; ട്രംപിന്റെ പരാമർശത്തിനെതിരെ സോഷ്യൽമീഡിയ

വാഷിം​ഗ്ടൺ: കൊറോണ വൈറസ് ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ കൊറോണ കേസുകള്‍ കുറയുമെന്ന ട്രംപിന്‍റെ വിചിത്ര പ്രസ്താവനക്കെതിരെ വിമര്‍ശനം. ഇക്കഴിഞ്ഞ ദിവസം നടന്ന കൊറോണ വട്ടമേശ ചര്‍ച്ചയിലാണ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംമ്പ് വിചിത്ര പ്രസ്താവന നടത്തിയത്. അമേരിക്കയിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്ന ചര്‍ച്ചയിലാണ് കൊറോണ ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ കൊറോണ കേസുകള്‍ കുറയുമെന്ന് ട്രംപ് അഭിപ്രായം ഉയര്‍ത്തിയത്.

ട്വിറ്റര്‍ ഉപയോക്താക്കളാണ് ട്രംപിന്‍റെ പ്രസ്താവനക്കെതിരെ പരിഹാസവും വിമര്‍ശനവും ഉയര്‍ത്തുന്നത്.

അതെ സമയം ട്രംപിന്‍റെ അഭിപ്രായത്തെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് പിന്തുണ അറിയിച്ചു. ട്രംപിന്‍റേത് ശാസ്ത്രാടിത്തറയില്‍ ഊന്നിയതല്ലെന്നും പിആര്‍ തന്ത്രമാണെന്നും മൈക്ക് പെന്‍സ് പറഞ്ഞു. അമേരിക്കയില്‍ കൊറോണ കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മങ്ങിയ പിആര്‍ സ്റ്റാറ്റസില്‍ ട്രംപ് അതീവ ആശങ്കയിലാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.