മാഹിയിൽ ഒരാൾക്ക് കൂടി കൊറോണ ; പുതുച്ചേരിയിലെ രോ​ഗികൾ 99 ആയി

മാഹി: വീണ്ടും ഒരാൾക്ക് കൂടി മാഹിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. പള്ളൂർ സ്വദേശിയായ 46 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മാഹിയിൽ മാത്രം രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ജൂൺ 3നാണ് രോഗം സ്ഥിരീകരിച്ച വ്യക്തി ദുബൈയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി മാഹിയിൽ എത്തിയത്.

അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ മാഹിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. പിന്നീട് സർക്കാർ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.

ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ആരുമില്ലെന്ന് മാഹി ആരോഗ്യ വകുപ്പ് അറിയിച്ചു.
നിലവിൽ മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. ഇതിൽ നാല് പേർ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം, പുതുച്ചേരിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 99 ആയി.