മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്കറ്റ്: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ മയ്യില്‍ സ്വദേശി മുഹമ്മദ് കുഞ്ഞു ആണ് ഒമാനിലെ സഹാമില്‍ ഉണ്ടായ കാറപകടത്തില്‍ മരണമടഞ്ഞത്. 28 വയസ്സായിരുന്നു.

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടു കൂടിയായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു,