ഇന്ത്യ-ചൈന അതിർത്തി തർക്കം; മോദി നല്ല മാനസികാവസ്ഥയിലല്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ മാനസിക അസ്വസ്ഥയിലാണെന്നു അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. ഇന്ത്യ ചൈന സംഘർഷത്തിനു പരിഹാരം കാണാൻ മധ്യസ്ഥത വഹിക്കാൻ താൻ തയാറാണെന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ
യുഎസിന്റെ വാഗ്ദാനം ഇന്ത്യ തള്ളിയതിനു പിന്നാലെ പ്രതികരണവുമായിയാണ് ട്രംപ് ഇപ്പോൾ രംഗത്ത്‌ എത്തിയിരിക്കുന്നത്

ആ വലിയ തർക്കത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നെന്നും പ്രധാനമന്ത്രി മോദി നല്ല മാനസികാവസ്ഥയിലല്ലെന്നുമാണ് ട്രംപ് പറയുന്നത്.

ഇന്ത്യയും ചൈനയും തമ്മിൽ വലിയ സംഘട്ടനം നടക്കുകയാണ്. 1.4 ബില്യൺ ആളുകൾ ഓരോ രാജ്യങ്ങളിലുമുണ്ട്. വളരെ ശക്തരായ സൈന്യമുള്ള രാജ്യമാണ് രണ്ടും. ഇന്ത്യ സന്തുഷ്ടരല്ല, ഒരുപക്ഷേ ചൈനയും സന്തുഷ്ടരായിരിക്കില്ലഎന്നാണ് ട്രംപ് പറഞ്ഞത്.

ഇന്ത്യയിലെ ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നും. അമേരിക്കയിലെ മാധ്യമങ്ങൾ എന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ അവർ എന്നെ ഇന്ത്യയിൽ ഇഷ്ടപ്പെടുന്നു. കൂടാതെ പ്രധാനമന്ത്രിയെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം ഒരു മാന്യനാണെന്നും ട്രംപ് കൂട്ടി ചേർത്തു.

കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയുമായുള്ള പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ ചൈനയുമായി സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുകയാണ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് നീക്കാമെന്നും യു എസ് ഇടപെടേണ്ടത് ഇല്ലെന്നുമാണ് ഇന്ത്യ മറുപടി നൽകിയത്.