കൊറോണ നിയന്ത്രണങ്ങളിൽ ഇളവുകൾ; ലോകം ആശങ്കയിൽ

വാഷിംഗ്ടൺ: പല രാജ്യങ്ങളും കൊറോണയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ ഇളവുകൾ വരുത്തി തുടങ്ങിയതോടെ കൊറോണ വ്യാപനം വീണ്ടും ശക്തമാകുമെന്ന ഭീതി പടരുന്നു. അമേരിക്ക, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ അടുത്ത ആഴ്ച മുതൽ കൂടുതൽ ഇളവ് നൽകാനിരിക്കയാണ്. ഗൾഫ് രാജ്യങ്ങളും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിനിടെയാണ് സർക്കാരുകൾ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം മൂന്ന് ലക്ഷത്തി അന്‍പതിനായിരത്തിലേക്ക് അടുക്കുന്നു. അമേരിക്കയിൽ, മരണം ഒരു ലക്ഷത്തി രണ്ടായിരം ആയി. രോഗബാധിതര്‍ പതിനേഴര ലക്ഷത്തോട് അടുക്കുകയാണ്. ബ്രസീലിൽ 19,461 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തി എഴുപതിനായിരം കടന്നു. 8,338 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ബ്രിട്ടനിൽ കൊറോണ മരണം വീണ്ടും കൂടുന്നു. രണ്ടായിരത്തോളം പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഒരുമാസത്തിലേറെ നീണ്ട വെന്റിലേറ്റർ ചികിത്സ കഴിഞ്ഞ് തിരികെ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന മൂന്നു ചെറുപ്പക്കാരായ മലയാളികളെ സ്വീകരിച്ച് മലയാളി സമൂഹം.

ഗള്‍ഫില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുനൂറ്റി നാല്‍പ്പത്തിയെട്ടായി. ആകെ മരണം 938 ആയി ഉയര്‍ന്നു. സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 78,541 ആയി. 425 പേരാണ് സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഖത്തറില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 48,974 പേര്‍ക്കും യുഎഇയില്‍ 31,960 പേര്‍ക്കുമാണ് ഇത് വരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. കുവൈറ്റില്‍ 23,267 പേര്‍ക്കാണ് രോഗബാധ.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-17,45,803, ബ്ര​സീ​ൽ-4,14,661, റ​ഷ്യ-3,70,680, സ്പെ​യി​ൻ-2,83,849, ബ്രി​ട്ട​ൻ-2,67,240, ഇ​റ്റ​ലി-2,31,139, ഫ്രാ​ൻ​സ്-1,82,913, ജ​ർ​മ​നി-1,81,895, തു​ർ​ക്കി-1,59,797, ഇ​ന്ത്യ-1,58,086, ഇ​റാ​ൻ-1,41,591, പെ​റു-1,35,905, കാ​ന​ഡ-87,519, ചൈ​ന-82,995, ചി​ലി-82,289.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,02,107 , ബ്ര​സീ​ൽ-25,697, റ​ഷ്യ-3,968, സ്പെ​യി​ൻ-27,118, ബ്രി​ട്ട​ൻ-37,460, ഇ​റ്റ​ലി-33,072, ഫ്രാ​ൻ​സ്-28,596, ജ​ർ​മ​നി-8,533, തു​ർ​ക്കി-4,431, ഇ​ന്ത്യ-4,534 , ഇ​റാ​ൻ-7,564, പെ​റു-3,983 , കാ​ന​ഡ-6,765 , ചൈ​ന-4,634 , ചി​ലി-841.