ദേഹാസ്വാസ്​ഥ്യം; ആലപ്പുഴ സ്വദേശി ദമ്മാമില്‍ മരിച്ചു

ദമ്മാം: ദേഹാസ്വാസ്​ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു.​ ആലപ്പുഴ മുല്ലക്കല്‍ തോണ്ടന്‍ കുളങ്ങര സ്വദേശി ശിവഗംഗ വീട്ടില്‍ മനോജ്​ കുമാര്‍ (51) ആണ്​ മരിച്ചത്​. അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്​ച ഉച്ചയോടെയായിരുന്നു മരണം.

ദമ്മാം ഫസ്​റ്റ്​ ഇന്‍ഡസ്​ട്രീസ്​ സിറ്റിയിലുള്ള കമ്പനിയില്‍ ഓപ്പറേറ്ററായി ജോലി ചെയ്​ത്​ വരികയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്​സ്​ മോര്‍ച്ചറിയിലേക്ക്​ മാറ്റി. ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ട മനോജ്കുമാറിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.