പോലീസിൻ്റെ കൊടുംഭീകരത! ; നടുറോഡിൽ കറുത്ത വർഗക്കാരനെ ശ്വാസംമുട്ടിച്ച് കൊന്നു

മിനിയപോളിസ് (യുഎസ്) : പോലീസ് മ്യഗമായി. നടുറോഡിൽ കറുത്ത വർഗക്കാരനെ കൊന്നാണ് പോലീസ് ഭീകരത പ്രകടമാക്കിയത്. കറുത്ത വർഗക്കാരും പോലീസുകാരും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന അമേരിക്കയിലെ മിനിയപോളിസിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.

പോലീസ് പിടികൂടിയ കറുത്ത വർഗക്കാരൻ്റെ പിടലയിൽ ഒരു പോലീസുകാരൻ പത്തു മിനിറ്റോളം മുട്ടുകുത്തി നിന്ന് ശ്വാസം മുട്ടിച്ചു. പോലീസ് ജീപ്പിനടിയിൽ ശരീരം തള്ളിയ ശേഷം പിടലി മാത്രം പുറത്തു കാണുന്ന രീതിയിൽ ജോർജ്ജ് ഫ്ലോയ്ഡ് എന്നയാളെ കിടത്തിയാണ് കഴുത്തിൽ പത്തു മിനിറ്റോളം മുട്ടു കാൽവെച്ച് ഞെരുക്കിയത്.

ശ്വാസം കിട്ടാതെ പിടഞ്ഞ ജോർജ്ജ് ഫ്ലോയ്ഡ് ദയാവായ്പിനായി ദയനീയ സ്വരത്തിൽ അപേക്ഷിച്ചിട്ടും രാക്ഷസനായി മാറിയ സായ്പ് പോലീസിൻ്റെ മനസലിഞ്ഞില്ല. തനിക്ക് വേദന എടുക്കുണ്ടെന്നും ശ്വാസം മുട്ടുന്നുണ്ടെന്നും വെള്ളം വേണമെന്നും ഫ്ലോയിഡ് പറയുന്നുണ്ടായിരുന്നു. ഇതൊന്നും വെളുത്ത കാട്ടാളൻ പോലീസിൻ്റെ മനസലിയിച്ചില്ല. ഇതു വകവെക്കാതെ ജോർജ്ജ് ഫ്ലോയ്ഡിനെ പോലീസുകാരൻ കൂടുതൽ ക്രൂരമായ ഞെരുക്കുകയായിരുന്നു. തോക്കുമായി പോലീസുകാർ ഫ്ലോയ്ഡിനെ ആരും സഹായിക്കാതിരിക്കാൻ മൃഗീയ പീഡനത്തിന് കാവൽ നിന്നു. ഒടുവിൽ കണ്ടു നിന്നവർ അറിയിച്ചതനുസരിച്ച് എത്തിയ ആംബുലൻസിൽ ഫ്ലോയ്ഡിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാജരേഖ ചമച്ചു എന്ന പേരിലാണ് ജോർജ്ജ് ഫ്ലോയ്ഡിനെ പോലീസ് തടയുകയും പരസ്യമായി മർദിക്കുകയും ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ശേഷമായിരുന്നു ഫ്ലോയ്ഡും പൊലിസുകാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. ഫ്ലോയിഡ് മദ്യലഹരിയിൽ ആയിരുന്നുവെന്നും കാറിൽ നിന്നിറങ്ങാൻ ഉദ്യോഗസ്ഥർ ഉത്തരവിട്ടപ്പോൾ പുറത്തിറങ്ങിയ ശേഷം ഇയാൾ ഉദ്യോഗസ്ഥരെ ശാരീരികമായി പ്രതിരോധിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണമായതുമെന്നാണ് പോലീസിൻ്റെ ഭാഷ്യം

Video courtesy Now This YT Channel

സംഭവത്തിന്റെ വീഡിയോ സമൂഹം മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതയോടെയാണ് എല്ലാവരും നിജസ്ഥിതി അറിഞ്ഞു തുടങ്ങിയത്. ഇതെത്തുടർന്ന് കറുത്ത വർഗക്കാർ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങി. മണിക്കൂറുകൾ കണ്ണീർവാതകം പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചത്. സംഭവം വിവാദമായതോടെ മരണത്തിനു കാരണക്കാരായ നാല് മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കി. ഇവരെ പിരിച്ചു വിട്ടതായി മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേയും അറിയിച്ചു.

കറുത്ത വർഗക്കാരും പോലീസുകാരും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന അമേരിക്കയിൽ മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.