കുവൈറ്റ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 261 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതാടെ രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 5667 ആയി. കുവൈറ്റിലെ ആകെ രോഗബാധിതർ 17568 ആയി. ഒരു മലയാളി ഉൾപ്പെടെ മൂന്നു പേരാണ് കൊറോണ ബാധിച്ചു മരിച്ചത്.കണ്ണൂർ, മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപ് (51) ആണ് മരിച്ചത്. ഇതോടെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 124 ആയി.
ഇന്ന് മാത്രം 804 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 261 ഇന്ത്യക്കാരെ കൂടാതെ 170 കുവൈറ്റികളും 67 ബംഗ്ളദേശികളും 140 ഈജിപ്ഷ്യൻസും ഉൾപ്പെടുന്നു. ബാക്കിയുള്ളവർ മറ്റു രാജ്യാക്കാരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 204 രോഗികൾ കൂടി കൊറോണ മുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 4885 ആയെന്ന് ആരോഗ്യ മന്ത്രി ഡേ.ബാസ്സിൽ അൽ സബാ അറിയിച്ചു.
രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 339 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 126 പേർക്കും അഹമ്മദിയിൽ നിന്നുള്ള 207 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 46 പേർക്കും ജഹറയിൽ നിന്നുള്ള 86 പേർക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചു.