വേഗത്തിലറിയാം; ചെലവുകുറവ്; കൊറോണ പരിശോധനാ സംവിധാനം: അർജന്റീനയിലെന്ന് ശാസ്ത്രജ്ഞർ

സാന്റിയാഗോ: വേഗതയേറിയതും ചെലവുകുറഞ്ഞതുമായ പുതിയ കൊറോണ വൈറസ് പരിശോധന സംവിധാനം
അർജന്റീനയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തതായി റിപോർട്ടുകൾ. “നിയോകിറ്റ്-കോവിഡ് -19” എന്ന് വിളിക്കുന്ന പുതിയ ടെസ്റ്റ് കിറ്റുകളിലൂടെ രണ്ട് മണിക്കൂറിനുള്ളിൽ വൈറസിനെ കണ്ടെത്താൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പൊതു-സ്വകാര്യ സ്ഥാപനമായ സീസർ മിൽ‌സ്റ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഈ ടെസ്റ്റ് കിറ്റുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇത് ലളിതവും വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ ഒരു സാങ്കേതികതയാണ് എന്നാണ്
പാബ്ലോ കാസ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ സാന്റിയാഗോ വെർബജ് പറയുന്നത്.

ഇതിന്റെ ചിലവ് വളരെ കുറവാണ്, ഏകദേശം 8 ഡോളർ മാത്രമാണ് ഇതിന്റെ ചിലവ്. കൂടാതെ സമയത്തിന്റെ കാര്യത്തിലും കൈകാര്യം ചെയ്യുന്ന രീതിയിലും ഇത് ലളിതമാണ്. വ്യാപക പരിശോധനക്കായി ഈ കിറ്റുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നും വെർബജ് കൂട്ടിച്ചേർത്തു.

ഈ പരിശോധന സംവിധാനത്തിനായി മറ്റു രാജ്യങ്ങളും ഇവരെ സമീപിച്ചിട്ടുണ്ടെന്നാണ് റിപോർട്ടുകൾ.
അയൽരാജ്യങ്ങൾ മാത്രമല്ല, മറ്റ് രാജ്യങ്ങളും വിതരണം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്, വാസ്തവത്തിൽ ഈ കിറ്റ് ആക്‌സസ് ചെയ്യാൻ താൽപ്പര്യമുള്ള വിദേശ എംബസികളുമായി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്,” അർജന്റീന സയൻസ്, ടെക്‌നോളജി, ഇന്നൊവേഷൻ മന്ത്രി റോബർട്ടോ സാൽവാരെസ പറഞ്ഞു.

അർജന്റീനയിൽ ഇതുവരെ 8,371 കൊറോണ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.