ദുബായ്: യുഎഇ കറൻസിയെ അവഹേളിച്ച പ്രവാസി യുവാവ് അറസ്റ്റിൽ. യുഎഇ ദിർഹം ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്ന വീഡിയോ പ്രതി സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടി. രാജ്യത്തെയോ അതിന്റെ മുദ്രകളെയോ അപമാനിച്ചാൽ കൂടിയത് 10 ലക്ഷം ദിർഹം പിഴയും തടവുമാണ് ശിക്ഷ.
ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ഇവർക്ക് രാജ്യത്ത് ഇനി ജോലി ലഭിക്കരുതെന്നും സമൂഹത്തിൽ മാന്യന്മാരായി ഞെളിഞ്ഞുനടക്കരുതെന്നും കരുതിയാണ് ഇവരുടെ മുഖം മറയ്ക്കാതെയുള്ള ഫൊട്ടോ പ്രസിദ്ധീകരിക്കുന്നതെന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.