വാഷിങ്ടണ്‍: മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യയ്ക്കും നരേന്ദ്രമോദിക്കും ഒപ്പം നില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്നും കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തില്‍ ഇരുരാജ്യങ്ങളും – ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
‘യുഎസ് സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് വളരെ അഭിമാനത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ ഇന്ത്യക്കും നരേന്ദ്രമോദിക്കുമൊപ്പം നില്‍ക്കും. ഞങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിലും പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നമുക്ക് ഒരുമിച്ച് തോല്‍പിക്കാം’. ട്രംപ് ട്വിറ്ററില്‍ കുറിച്ചു
വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യക്കൊപ്പം അമേരിക്ക സഹകരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.ഈ വര്‍ഷമവസാനത്തോടെ വാക്‌സിന്‍ ലഭ്യമാവുമെന്നാണ് തന്റെ പ്രതീക്ഷ. ‘യുഎസില്‍ വലിയതോതില്‍ ഇന്ത്യക്കാരുണ്ട്. അവരില്‍ നമുക്കറിയുന്ന പലരും വാക്‌സിന്‍ വികസനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. മികച്ച ശാസ്ത്രജ്ഞനും ഗവേഷകരുമാണവര്‍’ ട്രംപ് പറഞ്ഞു.