അമേരിക്കയിൽ ഇളവ് നൽകും; ആരെയും വകവയ്ക്കില്ലെന്ന് ട്രംപ്

വാഷിങ്ടൺ : ലോക്ഡൗണിൽ ഇളവുകള്‍ നല്‍കുന്നതിനെതിരെയും സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുന്നതിനെതിരെയും പകര്‍ച്ചവ്യാധി വിദഗ്ധന്‍ നൽകുന്ന മുന്നറിയിപ്പുകള്‍ സ്വീകാര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

അമേരിക്കയിൽ ലോക് ഡൗൺ ഇളവുകൾ നൽകി
സമ്പദ്‌വ്യവസ്ഥയെയും സ്കൂളുകളെയും വേഗത്തിൽ വീണ്ടും തുറക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപകമായി വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ ഈ വിമര്‍ശങ്ങളെ ഒന്നും തന്നെ കണക്കിലെടുക്കുന്നില്ലെന്നാണ് വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് പ്രതികരിച്ചത്.

കൊറോണ വൈറസ്‌ അമേരിക്കയിൽ വലിയ നാശമാണ് ഇപ്പോൾ തന്നെ സൃഷ്ട്ടിച്ചിരിക്കുന്നതെന്നും ഇളവുകള്‍
നൽകുന്നത് വീണ്ടും കൊറോണ വ്യാപനത്തിന് കാരണമാകുമെന്നും കുറഞ്ഞത് 82000പേര്‍ക്കെങ്കിലും അധികമായി ജീവന്‍ നഷ്ടപ്പെടാമെന്നുമായിരുന്നു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷന്‍ ഡിസീസസ് ഡയറക്ടറായ ഫൗസിയുടെ മുന്നറിയിപ്പ്. ഇങ്ങനെ സംഭവിച്ചാല്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പൂർണമായും തകർന്നടിയുമെന്നും ഫൗസി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനെ ഒന്നും താൻ വകവെക്കുന്നില്ലെന്നാണ് ട്രംപ് പറയുന്നത്.