മലയാളി നഴ്സ് കുവൈറ്റിൽ കൊറോണ ബാധിച്ച് മരിച്ചു

കുവൈറ്റ് : മലയാളി നഴ്സ് കുവൈറ്റിൽ കൊറോണ ബാധിച്ച് മരിച്ചു. തിരുവല്ല മഞ്ചാട് സ്വദേശി പാറക്കമണ്ണിൽ ആനി മാത്യു (54) വാണ് മരിച്ചത്.

ജാബ്രിയയിലെ കുവൈറ്റ് സെൻട്രൽ ബ്ലെഡ് ബാങ്കിൽ നഴ്‌സ്‌ ആയിരുന്നു ആനി മാത്യു. ജാബിർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്‌. അബ്ബാസിയയിലായിരുന്നു ഇവർ താമസിച്ചത്‌. കുവൈറ്റിൽ ആയിരുന്ന ഭർത്താവ്‌ മാത്യു വർഗീസ് അസുഖ ബാധിതനായി ഒരു വർഷമായി നാട്ടിൽ ചികിൽസയിലാണ്.
മക്കൾ നിബിൻ, ഡോ നിമ്മി , നിഥിൻ.
മൃതദേഹം കൊറോണ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.